കേരള വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിയമത്തില്‍ ഭേദഗതി വരുത്തി. ഇതിന്‍പ്രകാരം മാസം തോറും വൈദ്യുതി ചാര്‍ജ് കൂടും. ഇന്ധന സര്‍ ചാര്‍ജായി യൂണിറ്റിന് 10 പൈസ വരെ കെ.എസ്.ഇ.ബി.ക്ക് കൂട്ടാം. ഇതിന് വൈദ്യുത റഗുലേറ്ററി കമ്മീഷന്റെ അനുമതി വേണ്ട. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചു ഇതിനുള്ള ചട്ടങ്ങള്‍ കമ്മീഷന്‍ അന്തിമമാക്കി. ജൂണ്‍ ഒന്നിന് നിലവില്‍ വരും.
ഒരു സര്‍ചാര്‍ജ് ഈടാക്കേണ്ട കാലാവധി ആറ് മാസമാണ്. 10 പൈസക്ക് മുകളില്‍ സര്‍ചാര്‍ജ് ഈടാക്കണമെങ്കില്‍ വൈദ്യുത റഗുലേറ്ററി കമ്മീഷന്റെ അനുമതി വേണം. വൈദ്യുതി ഉത്പാദനത്തിനുള്ള ഇന്ധനത്തിന്റെ വില കൂടുന്നതുകാരണമുണ്ടാകുന്ന അധികച്ചിലവാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്. നിലവില്‍ മൂന്ന് മാസത്തിലൊരിക്കല്‍ ബോര്‍ഡ് നല്‍കുന്ന അപേക്ഷയില്‍ ഉപഭോക്താക്കളുടെ വാദം കേട്ടതിന് ശേഷമാണ് കമ്മീഷന്‍ സര്‍ചാര്‍ജ് തീരുമാനിച്ചിരുന്നത്. ഉപഭോക്താക്കളുടെ ഭാരം ഇരട്ടിയാക്കുന്നതാണ് പുതിയ നീക്കം.