മാസപ്പടി വിവാദത്തില്‍ എസ്.എഫ്.ഐ.ഒ നടത്തുന്ന അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആശങ്കപ്പെടുന്നത് എന്തിനാണെന്ന് ഹൈക്കോടതി. സ്വകാര്യ കമ്പനിയുമായുള്ള കേസില്‍ സംസ്ഥാനം എന്തിനാണ് കോടതിയെ സമീപിച്ചത്. സി.എം.ആര്‍.എല്ലിന്റെ ഇടപാടുകളില്‍ ശരിയായ അന്വേഷണം നടക്കണമെന്നും കോടതി നിരീക്ഷിച്ചു. കെ.എസ്.ഐ.ഡി.സിയും ഷോണ്‍ ജോര്‍ജും നല്‍കിയ ഹരജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹരജി ഈ മാസം 26ന് പരിഗണിക്കാന്‍ മാറ്റി.