മാസപ്പടിക്കേസ്; പേര് വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണം; മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

മാസപ്പടിക്കേസില്‍ പേര് വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളവരുടെ പേര് വിവരങ്ങളാണ് ഹാജരാക്കേണ്ടത്. വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ഹരജിയില്‍ മുഖ്യമന്ത്രി, മകള്‍ ടി.വീണ എന്നിവര്‍ ഉള്‍പ്പടെ 19 എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ഇവരെ കൂടാതെ കേന്ദ്രസര്‍ക്കാര്‍, ഇന്ററിം ബോര്‍ഡ് ഓഫ് സെറ്റില്‍മെന്റ്, സെബി, സിബിഐ, സിഎംആര്‍എല്‍, സിഎംആര്‍എല്‍ രജിസ്റ്റാര്‍, ശശിധരന്‍ കര്‍ത്ത, മകന്‍ ശരണ്‍ എസ് കര്‍ത്ത, ഭാര്യ, ജീവനക്കാര്‍, എക്സാലോജിക് സൊലൂഷ്യന്‍സ്, കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ അടക്കം 19 കക്ഷികള്‍ക്കാണ് നോട്ടീസ്.

സിബിഐ അന്വേഷണ ആവശ്യവുമായി ബന്ധപ്പെട്ട് എതിര്‍കക്ഷികളെ കൂടി കേള്‍ക്കാനുള്ള പ്രാഥമിക നടപടിയാണിത്. വിശദീകരണം കേട്ട ശേഷമായിരിക്കും തുടര്‍നടപടികള്‍.

 

webdesk17:
whatsapp
line