X

വീണക്കെതിരായ മാസപ്പടി കേസ്: കെഎസ്‌ഐഡിസിയില്‍ എസ്എഫ്‌ഐഒയുടെ പരിശോധന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയയന് എതിരായ മാസപ്പടിക്കേസിൽ എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ) അന്വേഷണ സംഘം കെ.എസ്.ഐ.ഡി.സിയുടെ തിരുവനന്തപുരത്തെ ഓഫിസിലെത്തി. അന്വേഷണസംഘം ഓഫിസിൽ പരിശോധന തുടരുകയാണ്.

അല്‍പ്പസമയം മുമ്പാണ് എസ്എഫ്‌ഐഒ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. എസ്എഫ്‌ഐഒ ഡപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പരിശോധന നടത്തുന്നത്. സിഎംആര്‍എല്ലില്‍ കെഎസ്‌ഐഡിസിക്ക് ഓഹരി പങ്കാളിത്തം ഉണ്ടോ എന്നതുള്‍പ്പടെ പരിശോധിക്കുന്നുണ്ടെന്നാണ് വിവരം.

നേരത്തേ സി.എം.ആർ.എല്ലിന്റെ ആലുവ ഓഫിസിലും സംഘം പരിശോധന നടത്തിയിരുന്നു. വീണയുടെ എക്സാലോജിക് കമ്പനിക്കെതിരായ പരാതിയാണ് വൻകിട സാമ്പത്തിക വഞ്ചനാകേസുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് ഏറ്റെടുത്തിരിക്കുന്നത്.

webdesk14: