സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം വൈകും. ജൂണ്‍ ആദ്യാവാരത്തിന് ശേഷം മാത്രമേ കാലവര്‍ഷം എത്തുകയുള്ളുവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 8 നാണ് കാലവര്‍ഷം എത്തിയത്. നിലവിലെ സാഹചര്യത്തില്‍ പത്ത് ദിവസമെങ്കിലും വൈകും എന്നാണ് വിലയിരുത്തല്‍.
കാലവര്‍ഷം വൈകിയെത്തിയാലും മഴയില്‍ കുറവുണ്ടാകില്ലെന്ന് കരുതുന്നു. അതേ സമയം വേനല്‍ മഴ സംസ്ഥാനത്തെ ചതിച്ചു.മാര്‍ച്ച് 1 മുതല്‍ ഇതുവരെ കിട്ടേണ്ട മഴയില്‍ 53 ശതമാനം കുറവാണ് രേഖപ്പെടുത്തയിത്.ആലപ്പുഴയിലാണ് ഏറ്റവും കുറവ് മഴ കിട്ടിയത്. 76 ശതമാനം. വയനാട്ടില്‍ കിട്ടേണ്ട മഴയില്‍ 7 ശതമാനത്തിന്റെ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്.