X

സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തികുറഞ്ഞു; ഇന്ന് മഴ മുന്നറിയിപ്പുകളില്ല

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ബിപര്‍ജോയ് ചുഴലിക്കാറ്റ് ശക്തമായി കരയിലേക്ക് നീങ്ങുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും നാളെയും മഴയില്‍ കുറവുണ്ടായേക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പട്ട രീതിയില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെങ്കിലും എവിടെയും പ്രത്യക മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം വടക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ അതിതീവ്രചുഴലിക്കാറ്റായി ബിപര്‍ജോയ് സ്ഥിതിചെയ്യുന്നു.

ഗുജറാത്തിലെ ജാഖു പോര്‍ട്ടിനു സമീപം ഇന്നു വൈകുന്നേരത്തോടെ പരമാവധി 150 കി.മി വേഗതയില്‍ അതിതീവ്രചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 18 വരെ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

webdesk11: