തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുകേസില്‍ ഡിജിപി അനില്‍കാന്തിന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. മോന്‍സണ്‍ പൊലീസ് ക്ലബില്‍ തങ്ങുകയും ഡിജിപിക്ക് ഉപഹാരം നല്‍കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.
അതേസമയം മോന്‍സനെ വ്യക്തിപരമായി അറിയില്ലെന്ന് ഡിജിപി പറയുന്നു. പ്രവാസി മലയാളി ഫെഡറേഷന്റെ പേരില്‍ വന്ന ആറുപേരില്‍ മോന്‍സണ്‍ ഉണ്ടായിരുന്നെന്നും അതല്ലാതെ മോന്‍സനുമായി വേറെ ബന്ധമില്ലെന്നും അനില്‍കാന്ത് പറഞ്ഞു.
കേസില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെയും ട്രാഫിക് ഐജി ലക്ഷ്മണയുടെയും മൊഴികള്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. മോന്‍സന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ ലക്ഷ്മണ്‍ പങ്കെടുത്തിരുന്നു.