X

മോന്‍സണ്‍ ബന്ധം; ഐജി ജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ 90 ദിവസം കൂടിനീട്ടി

ഐജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടി. 90 ദിവസത്തേക്ക് കൂടിയാണ് നീട്ടിയത്.ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നാണ് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്. ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു.

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിനെ വഴിവിട്ട് സഹായിച്ചതിന്റെ പേരിലാണ് ഇദ്ദേഹം നടപടി നേരിട്ടത്.ഇയാളുമായുള്ളബന്ധത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 10നാണ് സര്‍ക്കാര്‍ ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത്.ഇതോടെ 9 മാസത്തിലേറെയായി സസ്‌പെന്‍ഷനിലാണ്.ലക്ഷ്മണക്ക് എതിരായ വകുപ്പ് തല അന്വേഷണം തീരാത്ത സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടാന്‍ തീരുമാനിച്ചത്.

Test User: