തിരുവനന്തപുരം: മോന്‍സന്റെ പേരില്‍ കുടുംബ സ്വത്തല്ലാത്ത ഭൂമിയോ വസ്തുക്കളോ ഇല്ലെന്ന് കണ്ടെത്തല്‍. അതിനാല്‍ തന്നെ പരാതി ഉന്നയിച്ചവര്‍ക്ക് നഷ്ടപ്പെട്ട പണം കിട്ടിയേക്കില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.
ഉണ്ടായിരുന്ന മുഴുവന്‍ പണവും ധൂര്‍ത്തടിച്ചെന്നാണ് മോന്‍സന്‍ പറയുന്നത്. എന്നാല്‍ മോന്‍സന്റെയോ ബിനാമികളുടെയോ പേരില്‍ സ്വത്തുക്കളുണ്ടോയെന്് കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി രജിസ്‌ട്രേഷന്‍ വകുപ്പിനും ബാങ്കുകള്‍ക്കും കത്ത് കൈമാറി. വ്യാജ പോസ്‌പോര്‍ട്ടില്‍ വിദേശത്ത് പോയിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്.
ആദായ നികുതി വകുപ്പും മോന്‍സനെതിരെ അന്വേഷണം നടത്തുന്നുണ്ട്. മോന്‍സനെതിരെ പരാതി നല്‍കിയവരെയും കൂടി കേന്ദ്രീകരിച്ചാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണം.