മോണ്‍സന്‍ മാവുങ്കല്‍ തട്ടിപ്പുകേസില്‍ മുന്‍ ഡിജിപിയായ ലോക്‌നാഥ് ബെഹ്‌റക്കെതിരെയും പരാതി നല്‍കിയിരുന്നതായി പരാതിക്കാരനായ ഷമീര്‍. കെ.സുധാകരനെതിരെകൂടാതെ മാധ്യമപ്രവര്‍ത്തകനും ഉദ്യോഗസ്ഥരും പ്രതികളാണെന്ന് ഷമീര്‍ വാര്‍ത്താചാനലിലെ ന്യൂസ് അവര്‍ പരിപാടിയില്‍ പറഞ്ഞു. സുധാകരനെതിരെ ആദ്യം എഫ്.ഐ.ആറില്‍ രേഖപ്പെടുത്താതിരുന്ന ശേഷം പൊടുന്നനെ ഇന്നലെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പ് അറസ്റ്റ് ചെയ്തത്. താന്‍ തട്ടിപ്പുകാരന്റെ അടുക്കല്‍ ചെന്നത് കണ്ണിലെ പാട് മായ്ക്കുമെന്ന് പറഞ്ഞതിനാലാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് പറയുന്നത്. തനിക്കെതിരെ യാതൊരു തെളിവുമില്ലെന്നും വ്യക്തമായതായി അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. എല്ലാവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ഷമീര്‍ ആവശ്യപ്പെട്ടു. സി.പി.എം നേതാക്കളും അവിടെ സന്ദര്ശിക്കുകയും മന്ത്രി സുനില്‍കുമാര്‍ അവാര്‍ഡ് നല്‍കുകയും ചെയ്തിരുന്നു.