സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. മലപ്പുറം ജില്ലയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഈ മാസം ആറിന് യുഎഇയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് രോഗബാധ.
പതിമൂന്നാം തീയതി രോഗിക്ക് പനി തുടങ്ങി. 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്ത സമ്പര്‍ക്കം ഉള്ളവരെ നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.
ഇതോടെ സംസ്ഥാനത്ത് മൂന്ന് പേര്‍ക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്.