X

ഫോണ്‍ സന്ദേശത്തിലൂടെ പണം തട്ടിപ്പ്: ദുബൈ പൊലീസ് 494 പേരെ അറസ്റ്റ് ചെയ്തു

അബുദാബി: ഫോണ്‍ സന്ദേശത്തിലൂടെ പണം തട്ടിപ്പ് നടത്തിയ 494 പേരെ പിടികൂടിയതായി ദുബൈ പൊലീസ് അറിയിച്ചു. വിവിധ മൊബൈല്‍ നമ്പറുകളില്‍ വിളിച്ചു ബാങ്ക് വിവരങ്ങള്‍ അന്വേഷിക്കുകയും അതിലൂടെ പണം തട്ടിയെടുക്കുകയും ചെയ്യുന്ന സംഘത്തെയാണ് പൊലീസ് പിടികൂടിയത്.

406 കേസുകളിലായാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍, ഇ മെയില്‍, സോഷ്യല്‍ മീഡിയ, എസ് എം എസ് തുടങ്ങിയ സംവിധാനങ്ങളിലൂടെയാണ് ഇവര്‍ പലരില്‍ നിന്നായി പണം തട്ടിയത്.

ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ കരുതിയിരിക്കണമെന്ന ദുബൈ പൊലീസ് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ക്രിമിനല്‍ ഡിപ്പാര്‍ട്‌മെന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രിഗേഡിയര്‍ ഹാരിബ് അല്‍ ഷംസി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങളും രഹസ്യനമ്പറുകളും ആര്‍ക്കും കൈമാറരുതെന്ന് അദ്ദേഹം പറഞ്ഞു.

ബാങ്കുകളില്‍നിന്നാണെന്നു പറഞ്ഞുവരുന്ന ഫോണ്‍കോളുകളില്‍ വഞ്ചിതരാകരുത്. ബാങ്ക് വിവരങ്ങളൊന്നും കൈമാറരുത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ 901 നമ്പറില്‍ പൊലീസില്‍ വിവരം നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

webdesk14: