X
    Categories: Culture

മാലിന്യ കൂമ്പാരത്തില്‍ 52000 രൂപയടങ്ങിയ ബാഗ്

പൂനെ: നഗരത്തിലെ മാലിന്യ കൂമ്പാരത്തില്‍ 52000 രൂപ അടങ്ങിയ ബാഗ്. ശൂചീകരണ തൊഴിലാളികള്‍ക്കാണ് ഇന്നലെ രാവിലെ ബാഗ് ലഭിച്ചത്. 500ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചു മണിക്കൂറുകള്‍ പിന്നിടും മുന്‍പെയാണ് പണം അടങ്ങിയ ബാഗ് കണ്ടെത്തിയത്. ബാഗില്‍ നിന്നു ലഭിച്ച നോട്ടുകള്‍ എല്ലാം തന്നെ 1000 രൂപയുടേതാണ്.

പൂനെയിലെ ലോ കോളജ് റോഡിലെ ചവറു കൂനയില്‍ നിന്നാണ് പണം അടങ്ങിയ ബാഗ് ലഭിച്ചത്. ശുചീകരണ തൊഴിലാളിയായ ശാന്താ ഓവ്ഹാലിനാണ് ബാഗ് കിട്ടിയത്. ഉടന്‍ തന്നെ സമീപത്തെ ഡെക്കാന്‍-ജിംഖാന പൊലീസ് സ്റ്റേഷനില്‍ ധരിപ്പിച്ചു. ബാഗിലെ നോട്ടുകള്‍ അസാധുവാക്കിയ 1000ന്റെ നോട്ടുകളായിരുന്നു എന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

chandrika: