X
    Categories: CultureMoreViews

മകനൊപ്പം പത്താക്ലാസ് പരീക്ഷയെഴുതി അമ്മയും

ലുധിയാന: വിദ്യാഭ്യാസം ഒരിക്കല്‍ മുടങ്ങിപ്പോയാല്‍ സങ്കടം പറഞ്ഞ് കാലം കഴിക്കുന്നവര്‍ക്ക് മാതൃകയായി ഇതാ ഒരമ്മ. സ്വന്തം മകനൊപ്പം എസ്.എസ്.എല്‍.സി പരീക്ഷയെഴുതി നഷ്ടപ്പെട്ടുപോയത് തിരിച്ചുപിടിക്കുകയാണ് പഞ്ചാബ് ലുധിയാനയിലെ രജനി ബാല. ജീവിത സാഹചര്യങ്ങള്‍ മൂലം 29 വര്‍ഷം മുമ്പ് ഉപേക്ഷിച്ച പത്താംക്ലാസ് പരീക്ഷക്കായി വീണ്ടും സ്‌കൂള്‍ പടികയറുമ്പോള്‍ രജനി ബാലക്ക് അഭിമാന നിമിഷമായിരുന്നു. മകനൊപ്പം പത്താംക്ലാസ് പരീക്ഷയെഴുതിയ രജനി ഫലത്തിനായി കാത്തിരിക്കുകയാണ്.

44 വയസുള്ള രജനി 1989ലാണ് ഒമ്പതാംക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് വിവാഹിതയായ രജനിക്ക് തുടര്‍ന്ന് പഠിക്കാന്‍ സാധിച്ചിരുന്നില്ല. താന്‍ ഇപ്പോള്‍ സിവില്‍ ആശുപത്രിയിലെ ജീവനക്കാരിയാണെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ പത്താംക്ലാസ് പഠനം പൂര്‍ത്തിയാക്കേണ്ടത് ആവശ്യമാണെന്ന് മനസിലാക്കിയതോടെയാണ് വീണ്ടും പഠിക്കാന്‍ തീരുമാനിച്ചതെന്നും രജനി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: