പേരാമ്പ്ര: വളര്‍ത്തു മുയലുകളെ ഓമനിച്ച് ആഹ്ലാദത്തിന്റെ ദിനങ്ങള്‍ പിന്നിട്ടത് വളച്ചുകെട്ടി വീട്ടില്‍ ഇനി ഓര്‍മിക്കാന്‍ ഉമ്മയും മകനും മാത്രം. നിപ്പ വൈറസ് ബാധയില്‍ നിന്ന് മോചിതനാകാന്‍ മൂസ മുസ്്‌ലിയാര്‍ക്കും കഴിഞ്ഞില്ല. ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താനുള്ള പരിശ്രമങ്ങള്‍ ഇന്നലെ പരാജയപ്പെട്ടതോടെ മുസ്്‌ലിയാര്‍ ഇനി മടങ്ങിവരില്ലെന്ന് ഉറപ്പായി. മൂസ മുസ്്‌ലിയാരുടെ മക്കളില്‍ സാബിത്ത് ആണ് ആദ്യം അപൂര്‍വരോഗത്തിന്റെ പിടിയിലായി മരണത്തിന് കീഴടങ്ങിയത്. പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലായിരുന്നു ചികിത്സ. മേയ് അഞ്ചിനായിരുന്നു മരണം.
പിന്നീട് മുഹമ്മദ് സാലിഹ് അതേ രോഗത്താല്‍ 18ന് മരണത്തിന് കീഴടങ്ങി. എഞ്ചിനീയറിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ സാലിഹ് വിവാഹജീവിത്തിലേക്കുള്ള വഴിയിലായിരുന്നു. പ്രതിശ്രുതവധു ആത്തിഫയും രോഗത്തിന്റെ പിടിയിലായി. പുതുജീവിതത്തിന്റെ വാതില്‍ തുറക്കും മുമ്പേ സാലിഹ് വിടവാങ്ങി. മക്കള്‍ക്കൊപ്പം അസുഖം ബാധിച്ച മൂസ മുസ്്‌ലിയാര്‍ 17 മുതല്‍ ആസ്പത്രിയിലായിരുന്നു. രോഗം പിടിവിടാതെ മൂര്‍ച്ഛിച്ചപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇന്നലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.
നാളുകളായി ജീവനുവേണ്ടി മല്ലടിച്ചിരുന്ന ഭര്‍ത്താവ് മൂസ ഇന്നലെ പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മക്കളായ സാബിത്തിനെയും സാലിഹിനെയും നിപാ നേരത്തേ കവര്‍ന്നിരുന്നു. രണ്ട് മക്കളെ കൂടാതെ ഭര്‍ത്താവിനെയും നിപാ ബാധ കവര്‍ന്നതോടെ സങ്കടത്തുരുത്തിലായിരിക്കുകയാണ് പേരാമ്പ്ര സൂപ്പിക്കട സ്വദേശി മറിയം. സഹോദരങ്ങളെയും പിതാവിനെയും നഷ്ടപ്പെട്ട വേദനയില്‍ നീറി ഇവരുടെ ഏക മകനും.
Read More:
‘എല്ലാ കാര്യങ്ങളും ഞാനാണ് ചെയ്തത്, എന്നിട്ടും എനിക്ക് രോഗമില്ലല്ലോ?’; നിപ്പ ബാധിച്ച് മരിച്ച ചങ്ങരോത്ത് മൂസയുടെ ഭാര്യ ചോദിക്കുന്നു
മൂസ മുസ്്‌ലിയാരുടെ മറ്റൊരു മകന്‍ മുഹമ്മദ് സലിം അഞ്ചുവര്‍ഷം മുമ്പ് അപകടത്തില്‍ മരിക്കുകയായിരുന്നു. ഫാത്തിമ കല്ലൂര്, ആയിശ പന്തിരിക്കര, മൊയ്തീന്‍ഹാജി, ബിയ്യാത്തു, നഫീസ, പരേതരായ ബീവി, അമ്മദ് മുസ്‌ലിയാര്‍, ചേക്കുട്ടിഹാജി എന്നിവര്‍ സഹോദരങ്ങളാണ്.
സാബിത്തും സാലിഹും ഗള്‍ഫില്‍ പോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് നിപ്പ വൈറസിന്റെ രൂപത്തില്‍ മരണമെത്തിയത്. നിലവില്‍ താമസിക്കുന്ന വീടിന് പകരം മറ്റൊരു വീട് അല്‍പം മാറി കണ്ടെത്തിയിരുന്നു. അവിടേക്ക് മാറും മുമ്പെയാണ് ദുരന്തങ്ങള്‍ ഒന്നിന് പിറകെ ഒന്നായി എത്തിയത്.
മൂസ മുസ്്‌ലിയാര്‍ മദ്രസ അധ്യാപകനായിരുന്നു. കുറ്റ്യാടി യത്തീംഖാന, പേരാമ്പ്ര ജെ.എന്‍.എ കോളജ് എന്നിവയുടെ റിസീവര്‍ ആയിരുന്നു.