കൊല്‍ക്കത്ത: ആരാധകരെ ആവേശത്തിലാഴ്ത്തി ലോകഫുട്‌ബോളിലെ വമ്പന്‍ക്ലബായ എഫ്.സി ബാര്‍സലോണക്കെതിരെ ബൂട്ടുകെട്ടാന്‍ മലയാളത്തിന്റെ കറുത്ത മുത്ത് ഐ.എം വിജയന്‍. ക്ലാഷ് ഓഫ് ലെജന്റ്സ് എന്ന പേരു നല്‍കിയ മത്സരത്തിലാണ് കറ്റാലന്‍സിനെതിരെ ഐ.എം വിജയന്‍ കളിക്കുക. ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്ലബായ മോഹന്‍ ബഗാന്റെ ഇതിഹാസ താരങ്ങളെ നേരിടാനായാണ് സ്പാനിഷ് ക്ലബ് ബാര്‍സലോണ കൊല്‍ക്കത്തിയില്‍ എത്തുന്നത്.
ബാര്‍സയെ നേരിടാനുള്ള 51 അംഗ സാധ്യതാ ടീമിനെയാണ് മോഹന്‍ ബഗാന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലാണ് ഇന്ത്യന്‍ ഫുട്ബോളിലെ സൂപ്പര്‍ താരമായ ഐ.എം.വിജയന്‍ ഇടം നേടിയത്. മലയാളികള്‍ക്ക് അഭിമാനമായി ജോപോള്‍ അഞ്ചേരിയും ടീമിലുണ്ട്. ഈ ടീമില്‍ നിന്നും 30 പേരെ പിന്നീട് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ശേഷമായിരിക്കും ഫൈനല്‍ ടീമിനെ പ്രഖ്യാപിക്കുക.
ബൈചുങ് ബൂട്ടിയ, സുനില്‍ ഛേത്രി എന്നീ സൂപ്പര്‍ താരങ്ങളും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ഇതിഹാസങ്ങളെ ടീമിലെടുത്തിട്ടുണ്ടെന്നാണ് മോഹന്‍ ബഗാന്‍ അധികൃതര്‍ പറഞ്ഞത്. വിവേകാനന്ദ യുബ ഭാരതി ക്രിരംഗനില്‍ സെപ്റ്റംബര്‍ 28നാണ് ഇതിഹാസങ്ങളുടെ പോരാട്ടം നടക്കുക.കൊല്‍ക്കത്തയിലെ ഫുട്ബോളിനെ സ്നേഹിക്കുന്ന ജനങ്ങള്‍ക്ക് തങ്ങള്‍ ഒരു കാലത്ത് നെഞ്ചിലേറ്റിയിരുന്ന താരങ്ങളെ ഒരിക്കല്‍ കൂടി കാണാന്‍ അവസരമൊരുക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് മോഹന്‍ ബഗാന്‍ സെക്രട്ടറി അന്‍ജന്‍ മിത്ര പറഞ്ഞു.
ബാര്‍സക്കായി ഇതിഹാസ താരങ്ങളായ പാട്രിക് ക്ലവര്‍ട്, എറിക് അബിദാല്‍, എഡ്ഗാര്‍ ഡേവിസ്, ബ്രസീലിയന്‍ താരം എഡ്മില്‍സണ്‍ എന്നിവര്‍ കളിത്തിലിറങ്ങുമെന്നാണ് സൂചനകള്‍. ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ചരിത്ര മത്സരത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് കൊല്‍ക്കത്തയിലെ ഫുട്ബോള്‍ പ്രേമികള്‍.250, 500 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
51 അംഗ സാധ്യതാ ടീം
Shilton Paul, Mehtab Hossain, Sangram Mukherjee, Renedy Singh, Dipendu Biswas, Dulal Biswas, Basudeb Mondal, Bhaichung Bhutia, IM Vijayan, Hemanta Dora, Arpan Dey, Amit Das, Shankarlal Chakraborty, Sanjay Majhi, Lolendra Singh, Surkumar Singh, Dharamjit Singh, Manitombi, Tomba Singh, James Singh, Gunbir Singh, Manjit Singh, Andrew Lewis, Denson Devdas, Ishfaq Ahmed, RC Prakash, Deepak Mondal, Micky Fernandes, Jo Paul Ancheri, Raman Vijayan, Sanjib Maria, Syed Rahim Nabi, Rajat Ghosh Dastidar, Amitabha Chandra, Goutam Ghosh, Sandip Nandy, Mehrajuddin Wadoo, Abdul Khalique, Prosanta Dora, Kalyan Choubey, Abhay Kumar, Tushar Rakshit, Amar Ganguly, Aloke Das, Ashim Biswas, Prasanta Chakraborty, Habibur Rehman, Sekh Sikander, Jose Ramirez Barreto and Sunil Chhetri