പട്‌ന: ഏറെ കോളിളക്കം സൃഷ്ടിച്ച രാജീവ് റോഷന്‍ വധക്കേസ് പ്രതിയായ മുന്‍ ആര്‍.ജെ.ഡി എംപി മുഹമ്മദ് ഷഹാബുദ്ദീനെ തീഹാര്‍ ജയിലിലേക്ക് മാറ്റി. 45 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷഹാബുദ്ദീനെ ബീഹാറിലെ സീവാന്‍ ജയിലില്‍ നിന്നും ഒരാഴ്ചയ്ക്കുള്ളില്‍ തീഹാര്‍ ജയിലിലേക്ക് മാറ്റണമെന്നു സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.
ബീഹാര്‍ പൊലീസ് ഇന്നലെ രാവിലെ ഷഹാബുദ്ദീനെ തീഹാര്‍ ജയിലില്‍ എത്തിച്ചു. തിഹാറിലെ രണ്ടാം നമ്പര്‍ തടവറയിലാണ് ഷഹാബുദ്ദീന്‍ കഴിയുന്നത്. ഈ തടവറയില്‍ അധോലോക നായകന്‍ ഛോട്ടാരാജന്റെ കൂട്ടാളിയുണ്ട്. കനത്ത സുരക്ഷയാണ് രണ്ടാം നമ്പര്‍ തടവറയില്‍ ഒരുക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്‌പെഷ്യല്‍ പൊലീസ് സംഘമാണ് ക്യാമറകള്‍ പരിശോധിക്കുന്നത്.
രാജീവ് റോഷന്‍ കൊല്ലപ്പെട്ട കേസിലാണ് ഷഹാബുദ്ദീന്‍ അറസ്റ്റിലായത്. രാജീവ് റോഷന്റെ സഹോദരങ്ങളായ ഗിരീഷ് രാജ്, സതീഷ് രാജ് എന്നിവര്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിന്റെ ഏക ദൃക്‌സാക്ഷിയായിരുന്നു രാജീവ് റോഷന്‍. പിന്നീട് രാജീവ് റോഷനും കൊല്ലപ്പെട്ടു. മറ്റൊരു കേസില്‍ 2005 മുതല്‍ തടവില്‍ കഴിയുകയായിരുന്നു ഷഹാബുദ്ദീന്‍. എന്നാല്‍ രാജീവ് റോഷന്‍ കൊലപാതകത്തിന്റെ സൂത്രധാരന്‍ ജയിലില്‍ കഴിയുകയായിരുന്ന ഷഹാബുദ്ദീനാണെന്ന് കണ്ടെത്തുകയായിരുന്നു. കൊലപാതകവും തട്ടിക്കൊണ്ടുപോകലും അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഷഹാബുദ്ദീന്‍. പല കേസുകളിലും വിചാരണ തുടരുകയാണ്.
മുന്‍ ആര്‍ജെഡി എംപിയായ ഷഹാബുദ്ദീനെ തീഹാര്‍ ജയിലിലേക്ക് മാറ്റി
Tags: BIHAR