X

മോഹന്‍ലാലിന്റെ ‘വില്ലനും’ ഇന്റര്‍നെറ്റില്‍

കൊച്ചി: മോഹന്‍ലാല്‍ നായകനായ ഏറ്റവും പുതിയ ചിത്രം വില്ലന്‍ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സ് എന്ന സൈറ്റിലാണ് ചിത്രം പ്രചരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നാണ് ചിത്രം അപ്‌ലോഡ് ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിനു മുമ്പും പല പുതിയ ചിത്രങ്ങളും ഇത്തരത്തില്‍ പ്രചരിപ്പിച്ചത് തമിഴ് റോക്കേഴ്‌സിന്റെ സൈറ്റിലായിരുന്നു. വെബ്‌സൈറ്റില്‍ നിന്ന് ചിത്രം നീക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

chandrika: