പ്രമുഖ പത്രത്തിന്റെ വാചകമേളയില്‍ ആര്‍ട്ട് സിനിമകളെക്കുറിച്ച് നടന്‍ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തെ ഉയര്‍ത്തി കാട്ടി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. സിനിമാപഠിതാവായ റോബി കുര്യന്റെ ഫേസ്ബുക്ക് വാളിലാണ് ആന്റി ലാലിസം കൊഴുക്കുന്നത്. ആര്‍ട്ട് സിനിമ ചെയ്യുന്നതിനു മുമ്പ് ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമയെന്ന ലാലിന്റെ പരാമര്‍ശമാണ് വിവാദമായത്.
ഇങ്ങനെയായിരുന്നു ലാലിന്റെ വാചകമേള: ചില നവാഗതര്‍ ആര്‍ട്ട് സിനിമയാണെന്ന മട്ടില്‍ തിരക്കഥയുമായി കാണാന്‍ വരാറുണ്ട്. ‘ആദ്യം ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു സിനിമ ചെയ്യൂ. അതിനുശേഷം നിങ്ങള്‍ക്ക് ഇഷ്ടമുള്ള സിനിമ ചെയ്യാമല്ലോ’ യെന്നാണ് ഞാന്‍ അവരോട് പറയാറുള്ളത്.
എന്നാല്‍ സിനിമകളെക്കുറിച്ച് അടിസ്ഥാനപരമായ തെറ്റിദ്ധാരണയില്‍ നിന്നാണ് മോഹന്‍ലാല്‍ ഇങ്ങനെ സംസാരിക്കുന്നതെന്ന വിമര്‍ശനമാണ് അദ്ദേഹത്തിനെതിരെ ഉയരുന്നത്. മോഹന്‍ലാല്‍ ആവശ്യപ്പെടുന്നതു പോലെ ജനപ്രിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശേഷം ആര്‍ട്ട് സിനിമയെടുക്കുക എന്നത് അപൂര്‍വം ചിലര്‍ക്കു മാത്രം കഴിയുന്ന ഒന്നാണ്. ആര്‍ട്ട് സിനിമയെ ഇതരസിനിമകളുമായി രണ്ടുതരത്തില്‍ താരതമ്യപ്പെടുത്താം. രണ്ടുരീതിയിലും ശ്രീ മോഹന്‍ലാല്‍ പറയുന്നത് മണ്ടത്തരമാണ്. അങ്ങനെ നീളുന്നു റോബി കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റ്. റോബിനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തി.