ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി വിഡിയോ കോളില്‍ സംസാരിച്ച് നടന് മോഹന്‍ലാല്‍. വീഡിയോ കോള്‍ ചെയ്യുന്ന ചിത്രം മകന് ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 12നാണ് വിദഗ്ധ ചികിത്സക്കായി ഉമ്മന്‍ചാണ്ടി ബെംഗളുരുവിലേക്ക് പോയത്.