2016-ലും തുടര്‍ച്ചയായി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് മോഹന്‍ലാല്‍. പുലിമുരുകനും, ജനതഗാരേജും ഒപ്പവുമെല്ലാം പോയവര്‍ഷത്തിലെ ഹിറ്റ് ചിത്രങ്ങളായിരുന്നു. എന്നാല്‍ ഇനി വരുന്ന വര്‍ഷങ്ങളില്‍ സിനിമകള്‍ ചെയ്യുന്നത് കുറക്കുമെന്ന് മോഹന്‍ലാല്‍ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തീരുമാനം അറിയിച്ചിരിക്കുന്നത്.
സിനിമക്കപ്പുറത്ത് യാത്ര ചെയ്യാനും പുസ്തകം വായിക്കാനും ഇഷ്ടമുള്ളയാളാണ് താന്‍. അതായിരിക്കും ചിലപ്പോള്‍ എടുക്കുന്ന തീരുമാനം. അഭിനയമില്ലാത്ത ലോകത്ത് പൂര്‍ണ്ണമായും സന്തോഷവാനായിരിക്കും. അവധി ആഘോഷിക്കുന്നതും ഇഷ്ടമുള്ള കാര്യമാണെന്നും മോഹന്‍ലാല്‍ പറയുന്നു. വരുന്ന വര്‍ഷങ്ങളില്‍ സിനിമകള്‍ കുറക്കും. ഓരോ സിനിമക്കുശേഷവും പത്ത് ദിവസം അവധിയെടുക്കാന്‍ ആഗ്രഹിക്കാറുണ്ട്. അവധി ആഘോഷിക്കാനും ഇഷ്ടമാണ്.
മകന്‍ പ്രണവ് തന്റെ വിശ്വാസങ്ങളുമായി പൊരുത്തപ്പെടാത്തയാളാണ്. ധാരാളം പുസ്തകങ്ങള്‍ വായിക്കാറുണ്ട് അവന്‍. യാത്രകളും ചെയ്യാറുണ്ട്. ഒരിക്കലും അമ്പലത്തില്‍ പോകുന്നത് താന്‍ കണ്ടിട്ടില്ല. 23രാജ്യങ്ങളില്‍ നിന്ന് വന്ന് കുട്ടികള്‍ പഠിച്ച റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് പ്രണവ് പഠിച്ചത്. അതുകണ്ട് അയാളുടെ വിശ്വാസങ്ങളും ചിന്തയും അതിന് അടിസ്ഥാനമായിരിക്കും. പ്രണവിനോട് തര്‍ക്കിച്ച് കാര്യം തെളിയിക്കാന്‍ തനിക്കറിയില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.
പ്രക്ഷകരുടെ വിശ്വാസമാണ് തന്റെ ശക്തി. അത് നഷ്ടമായാല്‍ ഈ കടപൂട്ടി താന്‍ വേറെ എന്തെങ്കിലും പണിക്ക് പോകേണ്ടിവരും. അഭിനയത്തില്‍ ആവര്‍ത്തനം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും ലാല്‍ പറയുന്നു.