X

ചികിത്സാപിഴവ്; മോഹനന്‍ വൈദ്യര്‍ക്കെതിരെ കേസ്

മാരാരിക്കുളം: ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുകാരി മരിച്ചെന്ന പരാതിയെ തുടര്‍ന്ന് നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെ മാരാരിക്കുളം പോലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു. വയനാട് സ്വദേശി ശ്രീജിത്ത് പെരുമന ഡി.ജി.പി ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മോഹനന്‍ വൈദ്യര്‍ നേരത്തേ മാരാരിക്കുളം പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ മരുത്തോര്‍വട്ടത്താണ് താമസിച്ചിരുന്നത്.

ഇദ്ദേഹത്തിന്റെ ചികിത്സാ കേന്ദ്രം കായംകുളത്തായതിനാല്‍ അന്വേഷണം കായംകുളം പോലീസിന് കൈമാറി. വെള്ളിയാഴ്ച ആലപ്പുഴയില്‍ ഡി.ജി.പി ലോക് നാഥ് ബെഹ്‌റ നടത്തിയ അദാലത്തിലാണ് പരാതി സമര്‍പ്പിച്ചത്.ത്രിശൂര്‍ സ്വദേശിയായ ബാലികയുടെ മരണത്തിന് പുറമെ മലപ്പുറം സ്വദേശിയായ ഹംസ എന്നയാള്‍ക്ക് രോഗം മൂര്‍ഛിക്കാനുള്ള കാരണം ചികിത്സാ പിഴവാണെന്നും ആരോപണം ഉണ്ട്.

മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പുറമെ അശ്രദ്ധയെ തുടര്‍ന്ന് മനുഷ്യജീവന് അപായ ഉണ്ടായതിനും, ചികിത്സ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനുമാണ് മാരാരിക്കുളം പോലീസ് എഫ്. ഐ.ആര്‍ രജിസ്ടര്‍ ചെയ്തത്.

Test User: