X

റിപ്പബ്ലിക് ദിനത്തിലും ഭഗവത് പാലക്കാട്ട് പതാക ഉയര്‍ത്തും; പിണറായി സര്‍ക്കാറിന്റെ അനുവാദം വേണ്ട: ആര്‍.എസ്.എസ്

 

ന്യൂഡല്‍ഹി : കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് എയ്ഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയത്തിനു പിന്നാലെ വീണ്ടും കേരളത്തില്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തുമെന്ന മുന്നറിയിപ്പുമായി ആര്‍.എസ്.എസ്. വരാനിരിക്കുന്ന റിപ്പബ്ലിക് ദിനത്തില്‍ മോഹന്‍ ഭഗവത് പാലക്കാട്ട് വീണ്ടും പതാക ഉയര്‍ത്തുമെന്ന് ആര്‍.എസ്.എസ് തേതൃത്വം അറിയിച്ചു. സ്വതന്ത്ര്യദിനത്തില്‍ മോഹന്‍ ഭഗവതിനെ പതാക ഉയര്‍ത്താന്‍ അനുവദിച്ച പാലക്കാട്ടെ സ്‌കൂളിനെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെയാണ് മോഹന്‍ഭഗവത് വീണ്ടും വരുന്നത്.

ആര്‍.എസ്.എസിന്റെ പരിപാടിയുമായി ബന്ധപ്പെട്ട് മൂന്നു ദിവസം കേരളത്തിലുണ്ടാവുന്ന ഭഗവത്,പാലക്കാട്–ഷൊര്‍ണൂര്‍ റൂട്ടിലുള്ള കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിലെ റിപ്പബ്ലിക് ദിന പരിപാടിയില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തും. ഭാരതീയ വിദ്യാനികേതന്റെ നിയന്ത്രണത്തിലുള്ള സ്‌കൂള്‍, സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലോ ധനസഹായത്തിലോ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ അല്ലാത്തതിനാല്‍ പതാക ഉയര്‍ത്താന്‍ പിണറായി സര്‍ക്കാറിന്റെ അനുമദി വേണ്ട. സ്വാതന്ത്ര്യ-റിപ്പബ്ലിക് ദിനങ്ങളില്‍ ആര്‍.എസ്.എസ് തലവന്‍ എവിടെയാണോ അവിടെ പതാക ഉയര്‍ത്തുന്നത് പതിവാണെന്നും ആര്‍.എസ്.എസ് നേതാക്കള്‍ പറഞ്ഞു.

ഓഗസ്റ്റ് 15നു പാലക്കാട് മൂത്താന്തറ കര്‍ണകയമ്മന്‍ ഹൈസ്‌കൂളിലെ സ്വാതന്ത്ര്യദിന പരിപാടിയില്‍ ഭഗവത് പതാക ഉയര്‍ത്തിയതും പതാക ഉയര്‍ത്തുന്നതു സര്‍ക്കാര്‍ വിലക്കിയതും വിവാദമായിരുന്നു.

chandrika: