X

സിറാജിനു നേരെ വീണ്ടും വംശീയ അധിക്ഷേപം; കാണികളെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കി

സിഡ്‌നി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെതിരെ വീണ്ടും ഓസീസ് കാണികള്‍ വംശീയ അധിക്ഷേപം നടത്തിയതായി പരാതി. മൂന്നാം ടെസ്റ്റില്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ സിറാജിനെ പ്രകോപിപ്പിച്ച ഒരു കൂട്ടം യുവാക്കളെ പൊലീസ് ഇടപെട്ട് ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കി. കാണികള്‍ക്കെതിരെ മാച്ച് ഒഫീഷ്യലുകളോട് സിറാജ് പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് ഇടപെട്ടത്. വംശീയ അധിക്ഷേപം നടത്തിയ ആറംഗ സംഘത്തെ ഗ്രൗണ്ടിന് പുറത്താക്കി.

തനിക്കെതിരായി വംശീയാധിക്ഷേപം നടത്തിയത് സിറാജ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനയെ അറിയിച്ചു. തുടര്‍ന്ന് മത്സരം ഏതാനും മിനുറ്റ് നേരത്തേക്ക് തടസപ്പെട്ടു.

മദ്യപിച്ചെത്തിയവരാണ് അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് പിന്നിലെന്നാണ് വിവരം. സിറാജിനും ജസ്പ്രീത് ബുംറക്കുമെതിരെ ഇന്നലെയും സമാന രീതിയില്‍ അധിക്ഷേപങ്ങള്‍ നടന്നിരുന്നു.

വംശീയ അധിക്ഷേപം നടത്തുന്നവര്‍ ആരായാലും പിടിച്ച് വെളിയില്‍ കളയണമെന്ന് മുന്‍ ഓസീസ് താരവും കമന്റേറ്ററുമായ മൈക്ക് ഹസി പ്രതികരിച്ചു.

 

web desk 1: