X
    Categories: MoreViews

ഗോള്‍ നേട്ടത്തില്‍ നെയ്മറിനെ പിന്നിലാക്കി മുഹമ്മദ് സല മുന്നില്‍

നടപ്പു സീസണില്‍ പുതിയ ക്ലബുകളിലേക്ക് ചേക്കേറിയവരുടെ ഗോള്‍ പ്രകടനത്തില്‍ ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സല മുന്നില്‍ . യൂറോപ്പിലെ മുന്‍ നിരയിലെ അഞ്ചു ലീഗിലെ പുതിയ കളിക്കാരുടെ പ്രകടനം വിലയിരുത്തിയപ്പോളാണ് മുഹമ്മദ് സല നെയ്മറിനെ പിന്നിലാക്കിയത്.

കഴിഞ്ഞ കൂടുമാറ്റ ജാലകത്തില്‍ ഇറ്റാലിയന്‍ ക്ലബ് എ.എസ് റോമയില്‍ നിന്നും ലിവര്‍പൂളിലെത്തിയ താരം 12 ഗോളുകളാണ് ക്ലബിനായി നേടിയത്. അതേസമയം ഫുട്‌ബോള്‍ ചരിത്രത്തിലെ വിലകൂടിയ താരം ബ്രസിലിന്റെ നെയ്മര്‍ (11 ഗോള്‍) രണ്ടാം സ്ഥാനത്താണ് നിലവില്‍ . ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞവാരം വെസ്റ്റാം യുണൈറ്റഡിനെതിരെ ഇരട്ടഗോള്‍ പ്രകടനമാണ് നെയ്മറിനെ പിന്തള്ളാന്‍ സലയെ സഹായിച്ചത്. അതേസമയം ഫ്രഞ്ച് ലീഗില്‍ വിലക്ക് നേരിട്ടുന്ന പി.എസ്.ജി താരം നെയ്മര്‍ കഴിഞ്ഞവാരം കളിച്ചിരുന്നില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബെല്‍ജിയ താരം റൊമേലു ലുക്കാവും പതിനൊന്നു ഗോളുമായി നെയ്മറിനൊപ്പം രണ്ടാം സ്ഥാനത്തുണ്ട്.

യൂറോപ്പിലെ മുന്‍നിരയിലെ അഞ്ചു ലീഗില്‍ 2017-18 സീസണില്‍ പുതുതായി ക്ലബിലെത്തിയ ഗോളുനേടിയ ടോപ് ഫൈവ് താരങ്ങള്‍

മുഹമ്മദ് സല (ലിവര്‍പൂള്‍, ഈജിപ്ത്) 12 ഗോ്ള്‍
നെയ്മര്‍ ( പി.എസ്.ജി , ബ്രസില്‍) 11 ഗോള്‍
റൊമേലു ലുക്കാകു (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,ബെല്‍ജിയം) 11 ഗോള്‍
സിമോണി സാസ (വലന്‍സിയ, ഇറ്റലി) 9 ഗോള്‍
മാരിയാനോ ഡിയാസ് ( ലിയോണ്‍, സ്‌പെയിന്‍ ) 9ഗോള്‍

chandrika: