X

പന്നിയിറച്ചി പാര്‍സലായി അയച്ചതിന് മുഹമ്മദ് സുബൈറിന് ഹിന്ദുത്വരുടെ വധഭീഷണി

മാധ്യമപ്രവര്‍ത്തകനും ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിനെതിരെ ആള്‍ക്കൂട്ട ആക്രമണത്തിന് ആഹ്വാനം ചെയ്ത് ഹിന്ദുത്വ ഗ്രൂപ്പുകളുടെ വധഭീഷണി. ഭീഷണിക്കൊപ്പം തനിക്ക് കൊറിയര്‍ വഴി പന്നിയിറച്ചി വീട്ടിലേക്ക് അയച്ചു തന്നെന്നും സുബൈര്‍ പരാതിപ്പെട്ടു. റമളാന്‍ മാസമാണ് പന്നിയിറച്ചി പാര്‍സലായി അയച്ചത്.

സുബൈറിന്റെ പരാതിയെ തുടര്‍ന്ന് 16 ട്വിറ്റര്‍ ഹാര്‍ഡിലുകള്‍ക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സുബൈറിന്റെ മേല്‍വിലാസം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്ത് പ്രചരിപ്പിച്ച് ഭീഷണി മുഴക്കിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവഴി ലഭിച്ച മേല്‍വിലാസത്തിലാണ് വധഭീഷണി വന്നതെന്നും സുബൈര്‍ പരാതിയില്‍ ആരോപിച്ചു.

തന്റെ ഐഡന്റിറ്റി ലക്ഷ്യമാക്കിയാണ് റമളാന്‍ മാസത്തില്‍ പന്നിയിറച്ചി അയച്ചുതന്നതെന്നും ഇതുവഴി തന്റെ സ്വത്വത്തെ അപമാനിച്ചെന്നും സുബൈര്‍ പറഞ്ഞു.

കേസെടുത്ത ട്വിറ്റര്‍ ഹാന്‍ഡിലുകളെല്ലാം എന്റെ മേല്‍വിലാസം വെളിപ്പെടുത്തി. എന്നെക്കുറിച്ച് നുണകളും അസത്യങ്ങളും പ്രചരിപ്പിച്ചു. എന്റെ മുസ്‌ലിം ഐഡന്റിറ്റി ലക്ഷ്യമാക്കി എനിക്കെതിരെ ആള്‍ക്കൂട്ട ആക്രമണത്തിന് പ്രേരിപ്പിക്കുകയായിരുന്നു അവര്‍.

മുസ്‌ലിം വിശ്വാസികള്‍ കഴിക്കാത്ത പന്നിയിറച്ചി അയച്ചതില്‍ നിന്ന് എന്റെ ഐഡന്റിറ്റിയാണ് ലക്ഷ്യമെന്നത് വ്യക്തമാണ്. പ്രേത്യകിച്ച് റമളാന്‍ മാസത്തില്‍ എന്ന് സുബൈര്‍ പറഞ്ഞു.

webdesk13: