ഹൈദരാബാദ്: മുന്‍ ക്രിക്കറ്റ് താരവും എംപിയുമായ മുഹമ്മദ് അസ്ഹറുദ്ദീനെ തെലുങ്കാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തിലാണ് നിയമനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്.
മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് ജയിക്കാന്‍ കച്ചകെട്ടിയ കോണ്‍ഗ്രസിന് കരുത്താവുന്നതാണ് പുതിയ നിയമനം. നേരത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ മുസ്ലിം പ്രാതിനിധ്യം കുറഞ്ഞതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ മറക്കുന്ന രീതിയിലാണ് ഇപ്പോള്‍ അസ്ഹറുദ്ദീന്റെ നിയമനം.
നിലവിലുള്ള 3 വർക്കിങ് പ്രസിഡന്റുമാർക്കു പുറമെയാണ് അസ്ഹറിനെയും പരിഗണിക്കുന്നത്.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ വീഴ്ചകളെ ആയുധമാക്കി വന്‍ തിരിച്ചടിക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പിലാക്കാന്‍ സാധിക്കാത്തതിലൂടെ പിന്നിലായിരിക്കുകയാണ് ഭരണപക്ഷം. ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ വോട്ടെടുപ്പ്. ഡിസംബര്‍ 11ന് ഫലം പുറത്തുവരും.