ഗസ്സക്ക് പിന്തുണയുമായി ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ്. മാനുഷിക സഹായങ്ങള്‍ ഉടന്‍ ലഭ്യമാക്കണം. ഹൃദയഭേദകമായ ക്രൂരതയാണ് നടക്കുന്നതെന്നും മുഹമ്മദ് സലാഹ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞു.
ഗസ്സയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മെഡിക്കല്‍ ഉപകരണങ്ങളും അടിയന്തിരമായി ആവശ്യമാണ്, ഇതുപോലുള്ള സമയങ്ങളില്‍ സംസാരിക്കുന്നത് എല്ലായ്‌പ്പോഴും എളുപ്പമല്ല, വളരെയധികം ആക്രമണങ്ങളും ഹൃദയഭേദകമായ ക്രൂരതയും ഉണ്ടായിട്ടുണ്ട്, അസഹനീയമാണ് കാര്യങ്ങള്‍”സലാഹ് പറയുന്നു.
എല്ലാ ജീവിതങ്ങളും പവിത്രമാണ്, അവ സംരക്ഷിക്കപ്പെടണം’അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. കുടുംബങ്ങള്‍ ശിഥിലമാകുകയാണ്. ഗസ്സയിലേക്കുള്ള മാനുഷിക സഹായം ഉടന്‍ അനുവദിക്കണം എന്നതാണ് ഇപ്പോള്‍ മനസിലാകുന്നത്. അവിടെയുള്ള ആളുകള്‍ ഭയാനകമായ അവസ്ഥയിലാണ് സലാഹ് കൂട്ടിച്ചേര്‍ത്തു.