X

മോഫിയയുടെ ആത്മഹത്യ; ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍

കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് എല്‍എല്‍ബി വിദ്യാര്‍ഥിനി മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കുടുംബവും പൊലീസ് കസ്റ്റഡിയില്‍. ഭര്‍ത്താവ് സുഹൈല്‍, അച്ഛന്‍, അമ്മ എന്നിവരെ ഇന്നലെ അര്‍ധരാത്രി കോതമംഗലത്തെ ബന്ധുവീട്ടില്‍ കഴിയുമ്പോഴാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്തു.

ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മോഫിയയുടെ വീട്ടുകാര്‍ രംഗത്തെത്തി. സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായിരുന്നെന്നും മകളെ സ്ത്രീധനത്തിന്റെ പേരിലും മറ്റും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നെന്നും മോഫിയയുടെ അച്ഛന്‍ പറഞ്ഞു. ശരീരം മുഴുവന്‍ പച്ച കുത്താനും മകളോട് ആവശ്യപ്പെട്ടിരുന്നതായി അച്ഛന്‍ പറഞ്ഞു.

പൊലീസില്‍ പരാതി പറഞ്ഞപ്പോള്‍ മകളെ സിഐ അവഹേളിച്ചെന്നും ആരോപണമുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ വനിതാ കമ്മീഷനും റൂറല്‍ എസ്പിയും ആവശ്യപ്പെട്ടിട്ടുണ്ട്.

web desk 1: