X
    Categories: indiaNews

മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്ക് നേരെയുള്ള സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് അമേരിക്ക

യുഎസ് സ്റ്റേറ്റ് വിസിറ്റിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു വാർത്താ സമ്മേളനത്തിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്ക് നേരെയുള്ള സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് അമേരിക്ക. സംഭവത്തെ വൈറ്റ് ഹൗസ് അപലപിച്ചു.

‘‘മാധ്യമപ്രവർത്തകയ്ക്ക് എതിരായ സൈബറാക്രമണത്തെപ്പറ്റി ഞങ്ങൾ അറിഞ്ഞിരുന്നു. അതൊരിക്കലും അംഗീകരിക്കാനാവില്ല.ഏതു സാഹചര്യത്തിലും എവിടെയും ജേണലിസ്റ്റുകൾക്കെതിരായ എല്ലാത്തരം അതിക്രമങ്ങളെയും വൈറ്റ് ഹൗസ് അപലപിക്കുന്നു. മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നതു ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങൾക്ക് എതിരാണ്’’ നാഷനൽ സെക്യൂരിറ്റി കൗൺസിൽ കോഓർഡിനേറ്റർ ഫോർ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് ജോൺ കിർബി വ്യക്തമാക്കി.

ജൂൺ 23ന് വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചാണു മോദിയോടു വാൾ സ്ട്രീറ്റ് ജേണലിലെ ജേണലിസ്റ്റായ സബ്രിന സിദ്ദിഖി ചോദ്യം ചോദിച്ചത്.

 

webdesk15: