പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ നടത്തിയ പ്രസംഗം ബോറടിപ്പിച്ചെന്ന് കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. പുതിയതായി ഒന്നും മോദി പറഞ്ഞില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പൊള്ളയായ 11 വാഗ്ദാനങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
അഴിമതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെങ്കില്‍ അദാനിയെ കുറിച്ച് ഒരു സംവാദമെങ്കിലും പ്രധാനമന്ത്രി നടത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ ഭരണഘടന ചര്‍ച്ചക്ക് തുടക്കമിട്ട് കേന്ദ്രമന്ത്രി രാജനാഥ് സിങ് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയാണ് പ്രിയങ്ക ഗാന്ധി നല്‍കിയത്.
ഇന്നത്തെ രാജാവിന് ജനങ്ങള്‍ക്കിടയിലേക്ക് പോകാനോ അവരെക്കുറിച്ച് ചിന്തിക്കാനോ ധൈര്യമില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഒരു മണിക്കൂര്‍ 50 മിനിറ്റ് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോക സഭയില്‍ സംസാരിച്ചത്. ബിജെപിയുടെ ഭരണനേട്ടങ്ങളെ കുറിച്ച് സംസാരിച്ച മോദി, പിന്നീട് കോണ്‍ഗ്രസിനെതിരെ സംസാരിക്കാനാണ് ശ്രമിച്ചത്. നെഹ്‌റുവിനെയും ഇന്ദിരയെയുമടക്കം ഗാന്ധി കുടുംബട്ടിനെതിരെ മോദി ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു.