ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക ഇമെയിലിന്റെ താഴെ ഭാഗത്തായി വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും കേന്ദ്രസര്‍ക്കാറിന്റെ മുദ്രാവാക്യവും എടുത്തുമാറ്റാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനോട് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
പകരം സുപ്രീംകോടതിയുടെ ചിത്രം ഉള്‍പ്പെടുത്താനും സുപ്രീം കോടതി നിര്‍ദേശിച്ചു.
സുപ്രീംകോടതിയുടെ ഓദോ്യാഗിക മെയിലിലെ താഴെ ഭാഗത്താണ് ”സബ്‌കോ സാത്ത് സബ്‌കോ വിശ്വാസ്” എന്ന മുദ്രാവാക്യവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ജുഡീഷ്യറിയുടെ പ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ലാത്ത ചിത്രങ്ങള്‍ മെയിലിനൊപ്പം നല്‍കുന്നത് ശരിയാവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇത് നീക്കം ചെയ്യാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.