ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം നിരന്തരം പറഞ്ഞു കൊണ്ട് വായനക്കാരെ ആകര്‍ഷിക്കുന്ന മാതൃഭൂമിക്ക് ചരിത്രം വളച്ചൊടിച്ചുകൊണ്ടുള്ള മോദിയുടെ കള്ളകഥകള്‍ വെറും നാവു പിഴ.
നരേന്ദ്ര മോദി നടത്തിയ ചരിത്രം വളച്ചൊടിച്ചുള്ള പ്രസ്താവനകളില്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് ജയം മാത്രം ലക്ഷ്യം വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായി കല്ലു വെച്ച പെരുംനുണകള്‍ തട്ടി വിടുമ്പോള്‍ മാതൃഭൂമി അതിനെ വെറും ‘നാക്ക് പിഴ’ മാത്രമായി ചിത്രീകരിച്ചിരിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം തിരയുകയാണ് സോഷ്യല്‍ മീഡിയ.
1929 ല്‍ ലാഹോര്‍ ജയിലില്‍ രാഷ്ട്രീയ തടവുകാരനായി ഭഗത് സിങ് കഴിയവേ, കോണ്‍ഗ്രസ് അദ്ദേഹത്തെ തിരിഞ്ഞു നോക്കിയില്ലായെന്നാണ് നരേന്ദ്ര മോദി കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റു ഭഗത് സിങിനെ സന്ദര്‍ശിച്ചതിന്റെ ജയില്‍ രേഖകള്‍ തന്നെ പ്രസ്താവന വസ്തുതാവിരുദ്ധവും ചരിത്രത്തെ വളച്ചൊടിച്ചതാണെന്നും സ്ഥാപിക്കുന്നണ്ട്
ബീഹാറില്‍ ജെ.ഡി.യു ബി.ജെ.പിയോടൊപ്പം പോയതില്‍ പ്രതിഷേധിച്ച് ‘ഫാസിസ്റ്റ് വിരുദ്ധ നിലപാട്’ ഉയര്‍ത്തി ജെ.ഡി.യു വിട്ട വിരേന്ദ്രകുമാറിന്റെ പത്രത്തിന് ഭഗത് സിങിനെ കുറിച്ച് മോദി പറഞ്ഞ പെരും നുണ എങ്ങിനെ നാവിപിഴയായി എന്നതാണ് സോഷ്യല്‍മീഡിയ ഉയര്‍ത്തുന്ന ചോദ്യം.