മോദി മുന്നോട്ട് വെക്കുന്ന ഗ്യാരന്റികള്‍ക്കൊന്നിനും ഒരു വാറന്റിയുമില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് ബിജെപിയും സംഘപരിവാറും എതിരാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കും സംഘപരിവാറിനുമെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലങ്കാനയില്‍ കോണ്‍ഗ്രസ് 14 സീറ്റില്‍ വിജയിക്കും. എല്ലാ മരുന്നിനും എക്സ്പയറി ഡേറ്റ് ഉണ്ട്. അത് പോലെയാണ് മോദിയുടെ കാര്യവും. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി തോല്‍ക്കും. ബിആര്‍എസ്സിന് നഷ്ടമാകുന്ന വോട്ടുകള്‍ കിട്ടാന്‍ ബിജെപി ശ്രമിച്ചേക്കാം. എന്നാലും വിജയം കോണ്‍ഗ്രസ്സിനു തന്നെയായിരിക്കുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
ബിജെപിയെ പോലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്ന സമീപനം കോണ്‍ഗ്രസ്സിനില്ലെന്നും ഹിന്ദി ഹൃദയഭൂമിയില്‍ വലിയ വിജയം ലഭിച്ചപ്പോഴും ദക്ഷിണേന്ത്യന്‍ നേതാക്കളെ കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നും അദ്ദേഹം ഒര്‍മ്മിപ്പിച്ചു. ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് 20 ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കില്ല. ഉത്തരേന്ത്യയില്‍ 2019 ലെ ഫലം ആവര്‍ത്തിക്കില്ലെന്നും അവിടെയും ബിജെപി തിരിച്ചടി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.