പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്ത് നൂറാം പതിപ്പിലേക്ക് കടക്കുന്നതിനോടനുബന്ധിച്ച് 100 രൂപയുടെ പ്രത്യേക സ്മാരക നാണയം പുറത്തിറക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.നാണയത്തിന്റെ ഒരുവശത്തു മൻ കി ബാത്തിന്റെ 100 എപ്പിസോഡിനെ അനുസ്മരിപ്പിക്കുന്ന ലോഗോയും മൈക്രോഫോണും റേഡിയോ തരംഗങ്ങളും 2023 എന്ന വർഷവും ഉണ്ടാകും. ഇംഗ്ലിഷിലും ദേവനാഗരിയിലും മൻ കി ബാത്ത് 100 എന്നും രേഖപ്പെടുത്തും.ഭാഗികമായി വെള്ളിയിൽ തീർത്ത നാണയത്തിന് 35 ഗ്രാം ഭാരമായിരിക്കും ഉണ്ടാവുക.2014 ഒക്ടോബർ 3 ന് ആരംഭിച്ച മൻ കി ബാത്ത് ഈ മാസം 30നാണ് നൂറാം എപ്പിസോഡ് തികക്കുന്നത്.