മുംബൈ: രാജ്യത്തെ നയിക്കാന്‍ പ്രാപ്തന്‍ രാഹുല്‍ ഗാന്ധിയാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. 2014ലെ പൊതുതെരഞ്ഞെടുപ്പിലുണ്ടായ മോദി തരഗം ഇപ്പോള്‍ മങ്ങിയെന്നും ശിവസേന എം.പി. ഒരു ടെലിവിഷന്‍ ചര്‍ച്ചയിലാണ് റാവത്തിന്റെ പ്രതികരണം. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും ബി.ജെ.പി നേതാവുമായ വിനോദ് താവ്‌ദെയുടെ സാന്നിധ്യത്തിലായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രസ്താവന.
- Read Also : നോട്ട് അസാധുവാക്കല്‍ മോദി ഉണ്ടാക്കിയ രാജ്യ ദുരന്തം; ജിഎസ്ടി നികുതി ഭീകരതയുടെ സുനാമി: രാഹുല്‍ ഗാന്ധി
ജി.എസ്.ടിക്കെതിരായ ജനരോക്ഷം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വെല്ലുവിളിയാകുമെന്നും ജി.എസ്.ടി നടപ്പിലാക്കിയ ശേഷം ഗുജറാത്തിലെ തെരുവില്‍ ജനങ്ങള്‍ അലഞ്ഞു നടക്കുകയാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
Read Also : ‘ജനങ്ങളുടെ വേദന അറിയാന്‍ മോദിക്ക് ഹൃദയമില്ല’; മോദിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണ്. അദ്ദേഹത്തെ പപ്പു എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത് ശരിയല്ല. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി ജനങ്ങളാണ്, വോട്ടര്‍മാര്‍. ഗുജറാത്തില്‍ ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ലെങ്കിലും സംസ്ഥാനത്ത് പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനൊപ്പമാണ് ശിവസേന. ഹര്‍ദിക് പട്ടേല്‍ കടുത്ത ബി.ജെ.പി വിരുദ്ധ പക്ഷത്തുമാണ് നിലകൊള്ളുന്നത്. ഈ വര്‍ഷം ആദ്യം ഹര്‍ദിക് പട്ടേല്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു സഞ്ജയ് റാവത്ത് പറഞ്ഞു.