ന്യൂഡല്‍ഹി: റഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നിങ്ങള്‍ ട്വിറ്ററിലൊക്കെയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം വിവാദമാകുന്നു. നാഷണല്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി (എന്‍ബിസി) ചാനല്‍ റിപ്പോര്‍ട്ടര്‍ മെക്‌യിന്‍ കെല്ലിയാണ് മോദിയോട് ചോദ്യമുന്നയിച്ചത്. എന്‍ബിസി ചാനലിനു വേണ്ടി റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാദിമിര്‍ പുടിനെ അഭിമുഖം ചെയ്യാനെത്തിയതായിരുന്നു കെല്ലി. കോണ്‍സ്റ്റന്റിന്‍ കൊട്ടാരത്തില്‍ മോദിയോടൊപ്പം പുടിന്‍ വരുന്നില്‍ പങ്കെടുക്കവെയാണ് കെല്ലി അഭിമുഖത്തിനെത്തിയത്. സൗഹൃദ സംഭാഷണത്തിനിടെ നിങ്ങള്‍ കുടപിടിച്ചു നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ കണ്ടെന്ന് മോദി പറഞ്ഞു. നിങ്ങള്‍ ട്വിറ്ററിലൊക്കെയുണ്ടോ എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള കെല്ലിയുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകയും മോദിയുമായുള്ള സംഭാഷണം പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലും മറ്റും കെല്ലിക്കു നേരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ട്വിറ്ററില്‍ 30 ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള മോദിയെക്കുറിച്ച് യാതൊന്നും അന്വേഷിക്കാതെയാണ് കെല്ലി അദ്ദേഹത്തോടൊപ്പമുള്ള പുടിനെ അഭിമുഖം ചെയ്യാന്‍ പോയതെന്നാണ് പ്രധാന വിമര്‍ശനം. കെല്ലിയോട് ഹോംവര്‍ക്ക് ചെയ്യാനാവശ്യപ്പെടുന്നതാണ് മറ്റു ട്വീറ്റുകള്‍. കെല്ലിയുടെ രാജ്യത്തെ ജനസംഖ്യയെയും മോദിയുടെ ഫോളോവേഴ്‌സിനെയും താരതമ്യപ്പെടുത്തിയും ചിലര്‍ പോസ്റ്റുകളിട്ടു.
‘നിങ്ങള്‍ ട്വിറ്ററിലൊക്കെയുണ്ടോ?’; മോദിയോട് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം വിവാദമാകുന്നു
Tags: #naredramodiMegyn Kelly