X
    Categories: Newsworld

നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം; തോറ്റപ്പോള്‍ ട്രംപിനെ കൈവിട്ടു-ബൈഡനൊപ്പമുള്ള ഫോട്ടോയുമായി മോദി

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബൈഡനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് മോദി അദ്ദേഹത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്.

താങ്കളുടെ ഗംഭീരമായ വിജയത്തിന് താങ്കളെ അഭിനന്ദിക്കുന്നു.യുഎസ് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഇന്തോ-യുഎസ് ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ താങ്കള്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ഇന്ത്യ-യുഎസ് ബന്ധം പുതിയ ഉയരങ്ങളിലെത്താന്‍ ഒരിക്കല്‍ കൂടി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം-മോദി ട്വീറ്റ് ചെയ്തു.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജയായ കമല ഹാരിസിനും മോദി ആശംസകള്‍ നേര്‍ന്നു. ഇത് താങ്കളുടെ മാത്രം വിജയമല്ല, ഇന്ത്യന്‍ വംശജരായ മുഴുവന്‍ അമേരിക്കക്കാര്‍ക്കും അഭിമാനിക്കാനുള്ള നിമിഷമാണ്. നിങ്ങളുടെ പിന്തുണയില്‍ ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്-മോദി ട്വീറ്റ് ചെയ്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: