ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് രണ്ടാംഘട്ട നോട്ട് അസാധുവാക്കലിന് ഒരുക്കം നടത്തുന്നതായി കോണ്‍ഗ്രസ്. റിസര്‍വ് ബാങ്കിനുമേല്‍ പിടിമുറുക്കാനുള്ള നീക്കം നിരോധനത്തിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കി.
കരുതല്‍ ധനശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി വേണമെന്ന് സര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു.
റിസര്‍വ് ബാങ്കിനോട് പണം വാങ്ങി തങ്ങളുടെ അടുപ്പക്കാരായ വ്യവസായികളെയും മറ്റും സഹായിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കം. കള്ളക്കഥകള്‍ മെനഞ്ഞും തെറ്റായ വസ്തുതകള്‍ ആവര്‍ത്തിച്ചും ആര്‍ബിഐയുടെ വിശ്വാസ്യത തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്, സിങ്‌വി പറഞ്ഞു. നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ ഒന്നര ശതമാനം ഇടിവുണ്ടായതായും സിങ്‌വി പറഞ്ഞു.