X

പുതുവര്‍ഷത്തില്‍ മോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യുന്നു?

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനം അമ്പത് ദിവസം പിന്നിട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച്ച രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്ന് സൂചന. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. നോട്ട് നിരോധനത്തിന്റെ പ്രശ്‌നങ്ങള്‍ ഡിസംബര്‍ 30ഓട് കൂടി അവസാനിക്കുമെന്നാണ് മോദി നേരത്തെ വ്യക്താമക്കിയിരുന്നത്.

അവസാനിച്ചില്ലെങ്കില്‍ വിചാരണ ചെയ്യൂവെന്നും മോദി വ്യക്തമാക്കിയിരുന്നു. ഇയൊരു പശ്ചാതലത്തിലാണ് മോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കുമെന്ന വാര്‍ത്ത വരുന്നത്. നവംബര്‍ എട്ടിനാണ് രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള 500,1000 നോട്ടുകള്‍ പിന്‍വലിച്ചതായി മോദി പ്രഖ്യാപിച്ചത്. അതിന് ശേഷം ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്ക് മുന്നിലും നീണ്ട വരിയാണ് പ്രത്യക്ഷപ്പെട്ടത്. പുതിയ രണ്ടായിരത്തിന്റെ നോട്ട് പുറത്തിറക്കിയെങ്കിലും ചില്ലറ പ്രശ്‌നം ഗുരുതരമായി തുടരുന്നു.

chandrika: