പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭീഷണിസന്ദേശം അയച്ചുവെന്നാരോപിച്ച് ഗുജറാതത് പൊലീസ് യു.പി സ്വദേശിയായ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു.
ഐ.ഐ.ടി മുംബൈയിലെ വിദ്യാര്‍ത്ഥി 28കാരനായ അമന്‍ സക്‌സേനയെ ബറേലിയിലെ പിതാവിന്റെ വീട്ടില്‍നിന്നാണ് പിടികൂടിയത്. ഇ.മെയിലില്‍ ആയിരുന്നു സന്ദേശം അയച്ചത്. ഡല്‍ഹിയില്‍ വെച്ച് പരിചയപ്പെട്ട പെണ്‍സുഹൃത്ത് മകന്റെ മൊബൈല്‍ വഴി സന്ദേശമയക്കുകയായിരുന്നുവെന്നാണ ്പിതാവ് സുഭാഷ് സക്‌സേന പറയുന്നത്.
2016 മുതല്‍ ഡല്‍ഹിയിലാണ് അമല്‍ താമസിച്ചുവരുന്നത്. കുടുംബവുമായി കുറച്ചുകാലമായി അവന് ബന്ധമില്ലായിരുന്നുവെന്നാണ ്‌സുഭാഷ ്പറഞ്ഞതെന്ന് ഗുജറാത്ത് എ.ടി.എസ് സ്‌ക്വാഡിലെ ഓഫീസര്‍ പറഞ്ഞു. മറ്റ് രണ്ടുപേരെ കുടി തിരയുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.