മോദി അനുകൂല പ്രസ്താവനയില്‍ എ.പി അബ്ദുല്ലക്കുട്ടിയോട് വിശദീകരണം തേടാന്‍ കെ.പി.സി.സി തീരുമാനിച്ചതായി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നരേന്ദ്ര മോദിയെ പുകഴ്ത്തി ഫേസ്ബുക്കിലാണ് അബ്ദുള്ളക്കുട്ടി കുറിപ്പെഴുതിയത്. അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം പ്രത്യേക സമിതി പരിശോധിക്കും. കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ പരാതിയിലാണ് നടപടി. മോദിയുടെ വിജയം വികസന അജണ്ടയുടെ വിജയമാണെന്നാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്. പ്രതിപക്ഷത്തെ മാത്രമല്ല ബിജെപിക്കാരെ ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. അബ്ദുള്ളക്കുട്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് എംപി രംഗത്തെത്തിയിരുന്നു.
ആലപ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെട്ടത് പരിശോധിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തും. സമിതി അംഗങ്ങളെ കെ.പി.സി.സി അധ്യക്ഷന്‍ തീരുമാനിക്കും. കെ.പി.സി.സി നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
പ്രളയ സെസ് ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ല. ജനങ്ങളോട് കാണിക്കുന്ന ക്രൂരതയാണിത്.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് ജനങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചുവെന്നതിന്റെ തെളിവായാണ് ജനവിധിയെ പാര്‍ട്ടി നോക്കിക്കാണുന്നത്. ബി.ജെ.പിയും ആര്‍.എസ്.എസും തങ്ങളെ വഞ്ചിച്ചുവെന്ന ബോധ്യം ഭൂരിപക്ഷ സമുദായത്തില്‍പെട്ടവര്‍ക്ക് അല്‍പം വൈകിയിട്ടാണെങ്കിലും വന്നിട്ടുണ്ട്.
ശബരിമല വിധിയില്‍ പുനഃപരിശോധനാ ഹരജി നല്‍കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് കോണ്‍ഗ്രസ് ആയിരുന്നു. ശബരിമല വിധിയുണ്ടായപ്പോള്‍ രണ്ട് തവണ പാര്‍ലമന്റെ് സമ്മേളിച്ചിട്ടുപോലും ഇതുസംബന്ധിച്ച് ഒരു നിയമനിര്‍മാണം നടത്തുന്ന കാര്യത്തില്‍ ബി.ജെ.പി ദയനീയമായി പരാജയപ്പെട്ടുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.