X

അഞ്ച് വര്‍ഷത്തിനിടെ മോദി വിദേശയാത്രക്ക് ചെലവിട്ടത് 254.87 കോടി

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിനിടെ പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കായി 254.87 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം. രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലഭ്യമായ വിവരമനുസരിച്ച്, അഞ്ച് വര്‍ഷത്തെ മോദിയുടെ വിദേശ സന്ദര്‍ശനത്തിനുള്ള ചെലവ് 2,54,87,01,373 രൂപയാണ്. ഈ കാലയളവില്‍ മോദി സന്ദര്‍ശിച്ച 21 രാജ്യങ്ങളുടെ പട്ടികയും മറുപടിയിലുണ്ട്. 2021 ഫെബ്രുവരി മുതല്‍ 2023 ജൂണ്‍ വരെ രണ്ടു വര്‍ഷ ക്കാലം മോദിയുടെ വിദേശയാത്രക്കായി 30 കോടിയിലധികം ചെലവായതായി വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

webdesk11: