ഇന്ത്യയിലെ പ്രമുഖ മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ അജ്മീര്‍ ദര്‍ഗയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചാര്‍ദാര്‍ കൊടുത്തയച്ചു. ദര്‍ഗയില്‍ ഉപയോഗിക്കുന്ന പ്രത്യേക തുണിയാണ് ചാര്‍ദാര്‍
ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ 806ാമത് ഉറൂസിനോടനുബന്ധിച്ചാണ് ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി മുഖേന ചാര്‍ദാര്‍ കൊടുത്തയച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ദര്‍ഗയില്‍ ന്യുനപക്ഷ വകുപ്പ് മന്ത്രി നഖ്‌വി ചാര്‍ദാര്‍ സമര്‍പ്പിക്കുകയും പ്രധാനമന്ത്രിയുടെ സന്ദേശം അറിയിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ചാര്‍ദാര്‍ കൊടുത്തയച്ചിരുന്നു.