X

താന്‍ ഫക്കീറെന്ന് മോദി; പരിഹാസത്തില്‍ മുക്കി സോഷ്യല്‍ മീഡിയ

ഉത്തര്‍പ്രദേശില്‍ നടത്തിയ പ്രസംഗത്തില്‍ സ്വയം ഫക്കീര്‍ എന്ന് വിശേഷിപ്പിച്ച നരേന്ദ്ര മോദിയെ ട്രോളുകള്‍ കൊണ്ട് മൂടി സോഷ്യല്‍ മീഡിയ. മുറാദാബാദിലെ ബി.ജെ.പിയുടെ പരിവര്‍ത്തന്‍ റാലിയിലാണ് താന്‍ ദരിദ്രനാണെന്ന് മോദി പ്രഖ്യാപിച്ചത്. അണികള്‍ കൈയടികളോടെ ഇത് ആഘോഷമാക്കിയെങ്കിലും സോഷ്യല്‍ മീഡിയ പ്രധാനമന്ത്രിയെ വെറുതെ വിടുന്ന മട്ടില്ല. ഇന്ത്യന്‍ ട്വിറ്ററില്‍ ‘യോ മോദി സോ ഫക്കീര്‍’ #yomodisofakeer എന്ന ഹാഷ് ടാഗ് ഒന്നാം സ്ഥാനത്തെത്തിക്കഴിഞ്ഞു.

നോട്ട് പിന്‍വലിക്കല്‍ കാരണം ജനങ്ങള്‍ വരിനിന്ന് വലയുമ്പോഴാണ്, തന്റെ തീരുമാനത്തെ ന്യായീകരിച്ച് മോദി പ്രസംഗം നടത്തിയത്. സാധാരണക്കാരെയല്ല, കള്ളപ്പണക്കാരെയാണ് നോട്ട് നിരോധനം ബാധിച്ചത് എന്ന മുന്‍നിലപാടില്‍ മോദി ഉറച്ചുനിന്നു. ഇടയ്ക്ക് ആവേശം കൂടിയപ്പോള്‍ താന്‍ സ്വയം ഒരു ഫക്കീറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍, കണക്കുകളും ചിത്രങ്ങളും സഹിതമാണ് മോദിയുടെ ‘ദാരിദ്ര്യം’ സോഷ്യല്‍ മീഡിയ പൊളിച്ചടുക്കുന്നത്. ഗൗതം അദാനി, മുകേഷ് അംബാനി തുടങ്ങിയ വന്‍ ധനാഢ്യരുമായുള്ള അടുപ്പവും മോദിയുടെ ആഢംബര പ്രിയവും ട്വീറ്റുകളില്‍ വിഷയമാകുന്നു. വന്‍കിട കോര്‍പറേറ്റുകള്‍ മോദിക്ക് നല്‍കി എന്നു പറയപ്പെടുന്ന കോടികളുടെ കണക്കും സോഷ്യല്‍ മീഡിയ ഉദ്ധരിക്കുന്നുണ്ട്. യാത്രകള്‍ക്ക് മോദി അദാനിയുടെ സ്വകാര്യ വിമാനം ഉപയോഗിക്കുന്നതും പരസ്യത്തിനായി പൊതുഖജനാവില്‍ നിന്ന് കോടികള്‍ ധൂര്‍ത്തടിക്കുന്നതും ഉയര്‍ത്തിക്കാണിക്കപ്പെടുന്നുണ്ട്.

ഔദ്യോഗികമായി വെളിപ്പെടുത്തിയതു മാത്രമായി നരേന്ദ്ര മോദിക്ക് 1.73 കോടി രൂപയുടെ സമ്പാദ്യമുണ്ട്. ഗാന്ധിനഗറിലുള്ള അദ്ദേഹത്തിന്റെ വീടിനു മാത്രം ഒരു കോടി രൂപ വിലവരും. 89,700 രൂപ പണമായി കൈയിലുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ മോദി വെളിപ്പെടുത്തിയിരുന്നു.

#YoModiSoFakeer #babaramdev

pic.twitter.com/HNekXi2WG2

— Amar Akhbar Anthony (@amarakhbaranth1) December 3, 2016

 

Related:
മോദിയുടെ കണ്ണീര്‍ വാചക പ്രയോഗം വീണ്ടും: ‘അഴിമതിയോട് യുദ്ധം ചെയ്യുന്നത് ഒരു തെറ്റാണോ?’

chandrika: