തിരുവനന്തപുരം: നോട്ട് നിരോധനത്തില്‍ മോദിയെ പിന്തുണച്ച് സിനിമാ താരം സന്തോഷ് പണ്ഡിറ്റ് രംഗത്ത്. തന്റെ സിനിമയുടെ ചിത്രീകരണ സമയത്ത് താനും എടിഎമ്മിനു മുന്നില്‍ ക്യൂ നിന്നിട്ടുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
മോദിയുടെ നോട്ട് നിരോധനം രാജ്യത്തെ കള്ളപ്പണക്കാരുടെ പണിപാളിക്കും. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് നോട്ട് നിരോധനം. തന്റെ ചിത്രമായ ഉരുക്ക് സതീശന്റെ ചീത്രീകരണത്തിന് വേണ്ടി താനും എടിഎമ്മിന് മുന്നില്‍ ക്യൂനിന്നിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന്റെ നന്മക്കും പുരോഗതിക്കും വേണ്ടിയാണ് അതെന്ന് ഓര്‍ത്തപ്പോള്‍ മുഷിഞ്ഞില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. സഹകബാങ്കുകളിലെ കള്ളപ്പണ ആരോപണത്തെക്കുറിച്ചും സന്തോഷ് പണ്ഡിറ്റ് നിലപാട് വ്യക്തമാക്കി. സഹകരണബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്ന വാദം തികച്ചും ആരോപണം മാത്രമാണെന്നും പണ്ഡിറ്റ് പറഞ്ഞു.
മലയാള സിനിമയിലെ സമരം തന്റെ ചിത്രങ്ങളെ ബാധിച്ചിട്ടില്ല. അടുത്ത് റിലീസ് ചെയ്ത നീലിമ നല്ല കുട്ടിയാണ് എന്ന ചിത്രം പടത്തിന്റെ മുതല്‍മുടക്ക് തിരിച്ചുപിടിച്ചുവെന്നും തനിക്ക് നഷ്ടമുണ്ടാക്കിയിട്ടില്ലെന്നും പണ്ഡിറ്റ് പറഞ്ഞു.