അമ്മയുടെ മുത്തച്ഛന്റെ പേര് ഇന്ത്യയിലാരെങ്കിലും സ്വന്തം പേരിനോട് ചേര്‍ക്കുമോ എന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രിയോടാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയുടെ ചോദ്യം. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തില്‍ വാര്‍ത്താസമ്മേളനത്തിലാണ് സുര്‍ജേവാല ചോദ്യം ഉന്നയിച്ചത.് രാഹുല്‍ഗാന്ധിയും മറ്റും നെഹ്രുവിന്റെ പേര് കൂടെ ചേര്‍ക്കാത്തതിനെയാണ് മോദി കഴിഞ്ഞദിവസം ലോക്‌സഭയില്‍ കളിയാക്കിയത്. എന്നാല്‍ ഇന്ത്യയുടെ പാരമ്പര്യം അറിയാത്ത പ്രധാനമന്ത്രിയുടെ കീഴില്‍ രാജ്യത്തിന്റെ ഗതിയെന്താവുമെന്ന് സുര്‍ജേവാല ചോദിച്ചു.
ബജറ്റില്‍ നെഹ്രുവിന്റെ പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ ഞങ്ങളത് ശരിയാക്കാം. പക്ഷേ സ്വന്തം മുത്തച്ഛന്റെ പേര് ചേര്‍ക്കാത്തവരെക്കുറിച്ച് എന്തുപറയാനാണ് എന്നായിരുന്നു മോദിയുടെ രാഹുലിനെതിരായ കമന്റ്.