ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ പശ്ചാത്തലത്തില്‍, അഞ്ചുസംസ്ഥാനങ്ങളിലെയും കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, മാതൃകാ പെരുമാറ്റച്ചട്ടം പ്രമാണിച്ചാണ് ഉത്തര്‍ പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്തിരുന്ന കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകളില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത്.