X
    Categories: indiaNews

നരേന്ദ്രമോദിക്ക് അവാര്‍ഡ് നല്‍കുന്നചടങ്ങില്‍ എന്‍.സി.പി തലവന്‍ ശരത് പവാര്‍ പങ്കെടുത്തതില്‍ വിവാദം

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബാലഗംഗാധരതിലക് അവാര്‍ഡ് നല്‍കുന്നചടങ്ങില്‍ എന്‍.സി.പി തലവന്‍ ശരത് പവാര്‍ പങ്കെടുത്തതില്‍ വിവാദം. ശിവസേന ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചു. മോദിയും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും പങ്കെടുത്ത ചടങ്ങിലാണ് പവാര്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും അല്‍പനേരം സംസാരിച്ചു. കൈകൊടുത്തു. അദ്ദേഹം ഈ അവസരത്തില്‍ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കണമായിരുന്നുവെന്നാണ് ഉദ്ദവ് താക്കറെയുടെ സാംന പറഞ്ഞത്. പൂനെയിലായിരുന്നു വേദി. പവാറില്‍നിന്ന് വേര്‍പിരിഞ്ഞ് ബി.ജെ.പി സര്‍ക്കാരില്‍ ചേര്‍ന്ന മരുമകന്‍ അജിത് പവാറും ചടങ്ങിനെത്തിയിരുന്നു. പരസ്പര വിശ്വാസം വികസനത്തിന് നല്ലതാണെന്ന് മോദി പ്രസംഗത്തില്‍ സൂചിപ്പിച്ചു. വീര്‍സവര്‍ക്കറും തിലകനും വലിയ സംഭാവന നല്‍കിയതായി അദ്ദേഹം പറഞ്ഞു.

Chandrika Web: