ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ‘മോദി ഭ്രമ’ത്തിന് അറുതിയാകുന്നില്ല. നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പാവങ്ങളുടെ മിശിഹയായി മാറിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.
മോദിയുടെ ജനപ്രീതി കൊണ്ടാണ് വിഷയത്തില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ചര്‍ച്ചയ്ക്കു സന്നദ്ധമാകാത്തതെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വന്നിട്ടു മതി ചര്‍ച്ചയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണവും അവര്‍ ആവശ്യപ്പെടുന്നുണ്ട. വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
ചര്‍ച്ചയ്ക്ക് സന്നദ്ധമാണ് എന്നറിയിച്ച ശേഷം പ്രതിപക്ഷം വിഷയത്തില്‍ മലക്കം മറിയുകയായിരുന്നു. നോട്ടുപിന്‍വലിക്കാനുള്ള നടപടി വന്‍ സാമൂഹ്യപിന്തുണ നേടിയിട്ടുണ്ട്. നല്ല നാളേയ്ക്കു വേണ്ടി ജനങ്ങളുടെ ജീവിതത്തെ തീരുമാനം ബാധിച്ചിട്ടുണ്ടാകാം. ജനങ്ങളുടെ ബുദ്ധിമുട്ടിനെ കുറിച്ച സര്‍ക്കാറിന് ബോധ്യമുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- 8 years ago
chandrika
Categories:
Video Stories